Kerala News Today-കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസ്സിൽ തളർന്നുവീണ യാത്രക്കാരന് രക്ഷകയായി അമൃത.
കാഞ്ഞങ്ങാട് KSRTC ഡിപ്പോയിലെ കാപ്പിമല സർവ്വീസ് നടത്തുന്ന കാഞ്ഞങ്ങാട് കണ്ണൂർ TT ട്രിപ്പിൽ ബസിൽ ചെറുവത്തൂരിൽ നിന്നും കയറിയ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഈ ബസിലെ യാത്രികയായിരുന്നു പയ്യന്നൂർ സ്വദേശിനിയായ അമൃത. ഉടൻതന്നെ ആരോഗ്യ പ്രവർത്തക കൂടിയായ അമൃത പ്രാഥമീക ശുശ്രൂഷ നൽകുകയായിരുന്നു.
അതിന് ശേഷം അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. കണ്ടക്ടർ പി.സി ഷിബു, ഡ്രൈവർ പ്രമോദ് കുമാർ പി.ബി, അമൃത എന്നിവരുടെ സംയോജിതമായ ഇടപെടൽ കൊണ്ടാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായത്.
Kerala News Today