KERALA NEWS TODAY – കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്.
14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ് മിഷാൽ.
ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്.
നാല് സുഹൃത്തുക്കളും മിഷാലിനൊപ്പം ഉണ്ടായിരുന്നു. പുഴയിൽ മുങ്ങിത്താഴ്ന്ന മിഷാലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.