Latest Malayalam News - മലയാളം വാർത്തകൾ

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായ് അല്ലു അര്‍ജുന്‍

Allu Arjun with help to flood victims

കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതി അനുഭവിക്കുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി നടന്‍ അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ഇരു സംസ്ഥാനങ്ങള്‍ക്കുമായി ഒരു കോടി രൂപയാണ് നടന്‍ നല്‍കിയത്. വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തില്‍ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സംഭാവന നല്‍കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചത്. ‘ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയില്‍ ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാന്‍ ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി ഞാന്‍ ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാര്‍ത്ഥിക്കുന്നു എന്നാണ് അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചത്.

Leave A Reply

Your email address will not be published.