KERALA NEWS TODAY KOLLAM :ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളക്കരയ്ക്ക് ഒന്നാകെ പ്രിയങ്കരനായി മാറിയ ആളാണ് അഖിൽ മാരാൻ. ഷോയ്ക്ക്
മുൻപ് ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ സംവിധായകന്റെ മേലങ്കി അണിഞ്ഞിരുന്നു അഖിൽ. പല തുറന്നു പറച്ചിലുകൾ കാരണം വിമർശനങ്ങൾ നേരിടേണ്ടി വന്ന
അഖിൽ ഹേറ്റേഴ്സുമായാണ് ബിഗ് ബോസിൽ എത്തുന്നത്. ഒടുവിൽ ജനപ്രീതി നേടി ബിഗ് ബോസ് കിരീടവുമായി പുറത്തെത്തിയ അഖിലിനെ
കണ്ട് ഏവരും പറഞ്ഞു ‘ഹി ഈസ് ദ റിയർ ബിബി മെറ്റീയൽ’.
സോഷ്യൽ മീഡിയയിൽ സജീവമായ അഖിൽ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ്.
എന്നാൽ അടുത്തിടെ അഖിൽ പങ്കുവച്ചൊരു വീഡിയോ ജനശ്രദ്ധനേടുകയാണ്.
അഖിലിന്റെ നാട്ടിലുള്ള ഒരു കുടുംബത്തിനായി സഹായമെത്തിക്കാൻ ആണ് അഖിൽ എത്തിയത്. ഒറ്റമുറി വീട്ടിൽ നാല്
മക്കൾക്ക് ഒപ്പം കഴിയുന്ന അമ്മയുടെ വീഡിയോ അഖിൽ ഷെയർ ചെയ്തു.
ഭർത്താവ് മരിച്ചു പോയ ഈ അമ്മ, തന്നെകൊണ്ട് ആകുന്ന പണികളൊക്കെ ചെയ്താണ് മൂന്ന് പെൺമക്കളും ഒരാണും
അടങ്ങിയ കുടുംബത്തെ പോറ്റുന്നത്. ഇവർക്ക് സമധാനത്തോടെ കിടക്കാൻ ഒരു
വീട് വേണമെന്നതാണ് ആവശ്യം. വിവരം അറിഞ്ഞെത്തിയ അഖിൽ മാരാർ, തന്നെ കൊണ്ട് തനിച്ച് വീട്
പണി ഫുൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും മറ്റുള്ളവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
താനും ഇങ്ങനെ ഒരു വീട്ടിൽ നിന്നുമാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്നും അഖിൽ പറഞ്ഞിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്.
‘
ആദ്യമായി ബിഗ്ബോസ്സിലെ ഒരാൾക്ക് വേണ്ടി ചെയ്ത വോട്ട് പാഴായില്ല എന്നതിൽ സന്തോഷം,
അഖിലെ കഴിവതും രാഷ്ര്ട്രിയത്തിൽ ഇറങ്ങരുത് ഒരു MLA സ്ഥാനർത്തി വരെ
ആക്കാൻ നോക്കും അത് അവരുടെ രാഷ്ട്രിയത്തിന് വേണ്ടി മാത്രം ആക്കും ഒരു
നൻമ പോലും ചെയ്യാൻ പിന്നീട് അവര് സമ്മതിക്കില്ല, മാരാരേ നിങ്ങള് പൊളിയാണ് മനുഷ്യാ,
താങ്കൾ ഇതിലൂടെ… ഇനിയും കൂടുതൽ പടവുകൾ കയറുക ഒപ്പം ഉണ്ട്..രാഷ്ട്രീം വേണ്ട’, എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ.
ചിലർ ആ വീട്ടിലെ കുട്ടിയുടെ അക്കൗണ്ടിലേക്ക് പൈസ അയച്ചിന്റെ സ്ക്രീൻ ഷോട്ടുകളും കമന്റായി അയച്ചിട്ടുണ്ട്.