Latest Malayalam News - മലയാളം വാർത്തകൾ

 ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു, പകരം മുക്കുപണ്ടം വച്ചു; കൊല്ലം സ്വദേശികൾ അറസ്റ്റിൽ

Kollam

 കൊല്ലം കുണ്ടറയിൽ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്വർണാഭരണം മോഷ്ടിച്ചശേഷം പ്രതികൾ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്.

കുണ്ടറയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം മാറ്റി വച്ച കേസിലാണ് രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കന്‍റോണ്‍മെന്‍റ് പുതുവൽ പുരയിടത്തിൽ ജ്യോതി മണി, കരിക്കോട് കുറ്റിച്ചിറ സൽമ മൻസിലിൽ മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സാരഥി ജംഗ്ഷനിൽ നഫീന മൻസിലിൽ ഫാത്തിമ ബീവിയുടെ 5 പവൻ്റെ സ്വർണാഭരണങ്ങൾ ആണ് മോഷണം പോയത്. ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരാണ്. ഫാത്തിമ ബീവിയുടെ പക്കൽ നിന്ന് ആഭരണങ്ങൾ പണയം വയ്ക്കാൻ വാങ്ങിയ ശേഷ വ്യാജ ആഭരണങ്ങൾ മാറ്റി നൽകുകയായിരുന്നു.

ആഭരണം ഉപയോഗിച്ച ഫാത്തിമ ബീവിയുടെ സഹോദരൻ്റെ മകൾ അമീന ഫാത്തിമയുടെ ദേഹത്തെ അലർജി കണ്ട് സംശയം തോന്നി ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ ആണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

 

Leave A Reply

Your email address will not be published.