Latest Malayalam News - മലയാളം വാർത്തകൾ

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ചോദ്യം ചെയ്തു

ADGP MR Ajith Kumar questioned in disproportionate assets case

അനധികൃത സ്വത്ത്‌ സമ്പാദന പരാതിയിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണത്തിൽ ഉൾപ്പടെ വിവരങ്ങൾ തേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കുമെന്നാണ് വിവരം. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരേയുള്ളത്. വിജിലൻസ് എസ്പി കെഎൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പിവി അൻവർ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. നേരത്തെ പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് എംആർ അജിത് കുമാർ മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് കുമാർ പറഞ്ഞത്. എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശനവും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.

Leave A Reply

Your email address will not be published.