Latest Malayalam News - മലയാളം വാർത്തകൾ

ആദരാഞ്ജലി’ കഴിഞ്ഞു ഇനി ‘ജാട’; സുഷിന്റെ സംഗീതത്തില്‍ ‘ആവേശ’ത്തിലെ ആദ്യ ഗാനം പുറത്ത്

ENTERTAINMENT NEWS:കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആവേശ’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തിന്റെ പേര് ‘ജാട’ എന്നാണ്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള വരികളും ഈണവും ആലാപനശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്. രോമാഞ്ചത്തിലെ ‘ആദരാഞ്ജലി നേരുന്നു’ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു.ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം പെരുന്നാള്‍ – വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തീയേറ്റുകളില്‍ എത്തും.
കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ്

Leave A Reply

Your email address will not be published.