Latest Malayalam News - മലയാളം വാർത്തകൾ

നടി മീരാ നന്ദൻ  ഗുരുവായൂരിൽ വിവാഹിതയായി

New Delhi

നടി മീരാ നന്ദൻ ഇന്ന് ഗുരുവായൂരിൽ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.

അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.