Latest Malayalam News - മലയാളം വാർത്തകൾ

നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്

Actor Mohan Raj's funeral today. After the arrival of his wife and daughter

നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്. ചെന്നൈയിൽ ഉള്ള ഭാര്യയും മകളും എത്തിയ ശേഷം വൈകിട്ടോടെയാകും സംസ്കാരം. മോഹൻ രാജിൻ്റെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഉച്ചയ്ക്ക് 12.30ക്ക് കഞ്ഞിരംകുളത്ത് പൊതുദർശനം. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 300 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെയായി മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളികൾ എന്നും ഓർമിക്കുന്നത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ ആണ്. 2022ൽ റിലീസ് ചെയ്ത റോഷാക്കാണ് അദ്ദേഹത്തിന്റെ അവസാനചിത്രം. വിശ്വനാഥൻ എന്ന കഥാപാത്രമായിരുന്നു അതിൽ. തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്.

Leave A Reply

Your email address will not be published.