നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു

schedule
2023-12-08 | 13:38h
update
2023-12-08 | 13:38h
person
kottarakkaramedia.com
domain
kottarakkaramedia.com
നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു
Share

ENTERTAINMENT NEWS :നടൻ ജയറാമിന്റെയും നടി പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു.ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പുറത്തെത്തിയതോടെയാണ് ആരാധകർ ഉൾപ്പെടെ വിവാഹനിശ്ചയ വാർത്ത അറിയുന്നത്.ഈയടുത്ത കാലത്താണ് മാളവിക തനറെ പ്രണയം വെളിപ്പെടുത്തിയത്. കാമുകനൊപ്പം കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചതോടെയാണ് ആരാധകര്‍ താരത്തിന്റെ പങ്കാളിയാണെന്ന് മനസിലാക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനത്തിന് പിറന്നാള്‍ ആശംസകള്‍ …എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരുന്നത്.പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.ഴിഞ്ഞ മാസമാണ് മാളവികയുടെ സഹോദരൻ കാളിദാസന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.തമിഴ്നാട് നീലഗിരി സ്വദേശിനി തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്നത്.ഈ വിവാഹനിശ്ചയവും സോഷ്യൽമീഡിയയിലൂടെയാണ് ആരാധകർ അറിയുന്നത്.ഇരുവരുടെയും പ്രണയവാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്. അടുത്തിടെ തരിണിയെ പൊതുവേദിയില്‍ കളിദാസ് പ്രൊപ്പോസ് ചെയ്ത വീഡിയോയും വൈറലായിരുന്നു. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്കായിരുന്നു. പുരസ്‌ക്കാര ചടങ്ങിനിടെ നിങ്ങള്‍ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്യാതാരിക്കാന്‍ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടി അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ച് പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

Breaking NewsEntertainment newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
95
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.10.2024 - 05:44:28
Privacy-Data & cookie usage: