നെടുമ്പന മുട്ടയ്ക്കാവ് ചേരിയിൽ ഷൗക്കത്ത് അലിയെ കൊലപ്പെടു ത്തിയ കേസിൽ ഏരൂർ അയിരനെല്ലൂർ വെള്ളച്ചാൽ സ്വദേശി ഷൈജു (37) വിന് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി-V ജഡ്‌ജ് ബിന്ദു സുധാകരൻ വിധിച്ചു. 2020 ഓഗസ്റ്റ് 28ന് ഏരൂരിലുള്ള ഷൈജു കൂട്ടികൊണ്ട് പോയശേഷം കാണ്മാനില്ല എന്ന് ഷൗക്കത്ത് അലിയുടെ ഭാര്യ ഉമറൈത്ത് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. തുടർന്ന് കണ്ണനല്ലൂർ എസ്.ഐ. എൽ. നിയാസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരവെ ചോദ്യം ചെയ്‌തതിൽ വച്ച് ഷൗക്കത്ത് അലിയെ ഇയാൾ കൊലപ്പെടുത്തി വെള്ളച്ചാലിലുള്ള പൊട്ടകിണറ്റിൽ കൊണ്ടിട്ടു എന്ന് തെളിഞ്ഞു. തുടർന്ന് കണ്ണനല്ലൂർ ഐഎസ്എച്ച്‌ഒ വി.എസ് വിപിൻ കുമാർ ഈ കേസിൻ്റെ അന്വേഷണം ഏറ്റെടുത്ത് ഈ പ്രതിയേയും കുട്ടി സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ മൃതശരീരം കിണറ്റിൽ നിന്നും കണ്ടെത്തി.
