KERALA NEWS TODAY-കൊയിലാണ്ടി : കോഴിക്കോട് കൊയിലാണ്ടി സബ് ജയിലില്‍നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതിയെ പിടികൂടി.
ബാലുശേരി സ്വദേശി അനസിനെയാണ് പൂനൂരിൽവച്ച് ജയിൽ ജീവനക്കാർ തന്നെ പിടികൂടിയത്.
മോഷണക്കേസിൽ റിമാൻഡിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അനസ് ജയിൽ ചാടിയത്.
ജയില്‍ മതിലിന്റെ കോടതിയോടു ചേർന്നുള്ള ഉയരം കുറഞ്ഞ ഭാഗത്തു കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണു സൂചന.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂനൂരിൽവച്ച് അനസ് പിടിയിലായത്.