Latest Malayalam News - മലയാളം വാർത്തകൾ

കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി

Accused arrested in case of youth who was intoxicated with cannabis thrown into a well

കോട്ടയം കുറവിലങ്ങാട് കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ. ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പ്രതി ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടിയത്. കല്ലോലിൽ ജോൺസൺ കെജെയെ ആണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് പിടിയിലായ ജിതിൻ. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിന് സമീപമെത്തിയപ്പോഴാണ് ജിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ ജിതിൻ, ജോൺസനെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു.

Leave A Reply

Your email address will not be published.