Latest Malayalam News - മലയാളം വാർത്തകൾ

സിനിമ ചിത്രീകരണത്തിനിടെ അപകടം ; സ്റ്റണ്ട്മാന് ദാരുണാന്ത്യം

Accident during movie shooting; A tragic end for the stuntman

ചെന്നൈയിൽ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ അന്തരിച്ചു. സംഘട്ടന സഹായി എഴുമലൈ ആണ് അന്തരിച്ചത്. കാർത്തി നായകനായി അഭിനയിക്കുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്ന് വീണാണ് അപകടം ഉണ്ടായത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം. വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമേറ്റതാണ് മരണകാരണം. അപകടത്തിന് പിന്നാലെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.