KERALA NEWS TODAY – മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി, പുലർച്ചെ 4.30-ന് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
കർണാടക സ്വദേശി ഗോപാൽ ജാധവാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. കൂടെയുണ്ടായിരുന്ന സഹായിയെ ഹൈവേ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില തൃപ്തികരമാണ്.
കഴിഞ്ഞ മാർച്ചിൽ ചരക്കുമായി കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.
സ്ഥിരമായി വാഹനാപകടങ്ങൾ നടക്കുന്ന വട്ടപ്പാറ വളവിന് ദേശീയപാത 66-ന്റെ നവീകരണത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.