വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ നൂറനാട്ട് പാലമേല്‍ സ്വദേശി രാഹുല്‍രാജ് (32) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വന്യ മൃഗങ്ങളില്‍ നിന്നും സംരക്ഷണത്തിനായി കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റത്.