• Home
  • ACCIDENT NEWS
  • കോഴിക്കോട് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
ACCIDENT NEWS

കോഴിക്കോട് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

Email :47

കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts