Latest Malayalam News - മലയാളം വാർത്തകൾ

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

KERALA NEWS TODAY :അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുന്നപ്രയിൽ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നാദിർഷ, നൗഫൽ.

Leave A Reply

Your email address will not be published.