ആലുവയില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ആലുവ മുപ്പത്തടത്താണ് സംഭവം. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി പ്രദീപ് (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു പ്രദീപ്. ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. യന്ത്രം ഓഫ് ചെയ്യാതെ തല അകത്തേക്ക് നീട്ടി വൃത്തിയാക്കാനൊരുങ്ങിയതാണ് അപകടത്തില്‍ കലാശിച്ചത്. ഉടന്‍ യന്ത്രം നിര്‍ത്തി ആളെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.