Latest Malayalam News - മലയാളം വാർത്തകൾ

ബസ് തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

A tragic end for the biker who was hit by the bus and fell on the road

ബസ് തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരി അതേ ബസിന്റെ അടിയില്‍ പെട്ട് മരിച്ചു. ബസിന്റെ ടയര്‍ തലയിലൂടെ കയറി ഇറങ്ങിയതാണ് അന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വിപി വില്ലയില്‍ വിലാസിനിയാണ് മരിച്ചത്. മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്‍ ഗോപിക്കൊപ്പം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ ഗോപിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വിസ്റ്റും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റര്‍ ഫോര്‍ ഹോമിയോപ്പതിക് റിസര്‍ച്ചിലെ ജീവനക്കാരിയാണ് വിലാസിനി.

Leave A Reply

Your email address will not be published.