OBITUARY NEWS TAMILNADU :നീലഗിരി: തമിഴ്നാട്ടിലെ പന്തല്ലൂരില്‍ പെണ്‍കുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയ പുലിയെ വനപാലകര്‍ മയക്കുവെടിവെച്ചു. കുഞ്ഞിനെ ആക്രമിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ മാറി ആംബ്രോസ് വളവിന് സമീപത്ത് വെച്ചാണ് ആദ്യഡോസ് മയക്കുവെടിയുതിര്‍ത്തത്. രണ്ടാമത്തെ വെടിയും വെച്ചെങ്കിലും ഇത് പുലിയുടെ ശരീരത്തില്‍ ഏറ്റോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും വനം വാച്ചര്‍മാരും ദ്രുതകര്‍മസേനയും പുലിയക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ, പുലിയെ കൂട്ടിലാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആദ്യ വെടിവെച്ചത്. ഇന്നലെ വൈകുന്നേരമാണ് തൊണ്ടിയാളത്തില്‍ കുഞ്ഞിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. അതിനിടെ, കുഞ്ഞിനെ ആക്രമിച്ച സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘത്തെയും പുള്ളിപ്പുലി ആക്രമിക്കാനൊരുങ്ങിയിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി പുലിയ തുരത്തി.