അപ്പാൻചിറയിലെ കുളത്തില്‍ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ആലപ്പുഴ കുതിര പന്തികടപ്പുരാത്ത് തയ്യില്‍ ആന്റണി മാർട്ടിന്റെ മകനാണ് ബെന്നി. കടുത്തുരുത്തി മാന്നാറിലെ ബന്ധു ടിറ്റോ മാളിയേക്കലിൻ്റെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു. പ്രദേശത്ത് ആളുകള്‍ മീൻ പിടിക്കുന്നത് കണ്ടുനില്ക്കുന്നതിനിടെ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു.