Latest Malayalam News - മലയാളം വാർത്തകൾ

ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു

A second student who was undergoing treatment died after drowning in the quarry pond

കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കീഴുപറമ്പ് കുനിയില്‍ ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) ബുധനാഴ്ച രാത്രി മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ബന്ധുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മണിക്കൂറുകളുടെ വിത്യാസത്തില്‍ ഇരുവർക്കും ജീവൻ നഷ്ട്ടമാകുകയായിരുന്നു.

Leave A Reply

Your email address will not be published.