Latest Malayalam News - മലയാളം വാർത്തകൾ

ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും

A preliminary inquiry into the EP's complaint will begin today

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുക. ഇപി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അന്വേഷിക്കും. ഡിസി ബുക്‌സ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടി ആവശ്യമെങ്കിൽ ഇപിയിൽ നിന്നും സംഘം മൊഴി എടുക്കും. എന്നാൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇപിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇപി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Leave A Reply

Your email address will not be published.