ആലപ്പുഴ : സ്‌കൂൾ വിട്ട് വരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച താരയെ ഇന്നലെ രാത്രിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.