Latest Malayalam News - മലയാളം വാർത്തകൾ

ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

KERALA NEWS TODAY PATHANAMTHITTA: ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമണത്തിന് മുമ്പ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
ഷെറിന്റെ പിതാവും സഹോദരനും ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave A Reply

Your email address will not be published.