Kerala News Today-കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിനു മുന്നിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
പുനലൂർ സ്വദേശി ബിജു ജോർജിനെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
കുത്തേറ്റ് ഷാപ്പിന് പുറത്തേക്ക് വന്ന് റോഡിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഷാപ്പിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. കോവിലത്തുംകടവ് മല്‍സ്യ മാർക്കറ്റിലെ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്.
ജോലി ചെയ്ത സ്ഥലത്തുനിന്ന പണം മോഷ്ടിച്ചതിന് പുറത്താക്കിയതോടെ പലസ്ഥലങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. വൈക്കം പോലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് പോലീസ്. കത്തി ഉപയോഗിച്ചാണോ അതോ മറ്റു മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടാണോ ആക്രമിച്ചത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
Kerala News Today