Latest Malayalam News - മലയാളം വാർത്തകൾ

ഷൂസിനുള്ളിലെ പാമ്പിന്റെ കടിയേറ്റ് മധ്യവയസ്‌കൻ ചികിത്സയിൽ

A middle-aged man undergoing treatment for snakebite inside his shoes

ഷൂസിനുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ 48കാരന്‍ ആശുപത്രിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് പാമ്പിന്റെ കടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ് കടിക്കുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിലാണ് ഷൂസ് സൂക്ഷിച്ചിരുന്നത്. അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം. കരീം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.