Kerala News Today-തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.
ബി എസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു.
എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Kerala News Today