Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും എച് വൺ എൻ വൺ മരണം

A four-year-old boy died after contracting H1N1 in Ernakulam.

എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച് വൺ എൻ വൺ പോസിറ്റീവാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് എച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. മലപ്പുറം പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Leave A Reply

Your email address will not be published.