Latest Malayalam News - മലയാളം വാർത്തകൾ

ഖത്തറിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ; ആളപായമില്ലെന്ന് റിപ്പോർട്ട്

A fire in a high-rise building in Qatar; No casualties reported

ഖത്തറിലെ താമസ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. വെസ്റ്റ് ബേയിലെ അബ്രാജ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുൻഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഖത്തർ സിവിൽ ഡിഫൻസ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുൻകരുതൽ എന്ന നിലയിലാണ് ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിന് തീപിടിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Leave A Reply

Your email address will not be published.