Kerala News Today-കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീ പിടിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെ മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലും തീപിടിച്ചത്. പുക ഉയരുന്ന കണ്ട നാട്ടുകാരാണ് അഗ്നി രക്ഷസേനയെ വിവരം അറിയിച്ചത്. തുടർന്ന് കാഞ്ഞങ്ങാട്ട് നിന്ന് രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. എങ്കിലും പുക നിയന്ത്രിക്കാനായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ കണ്ണൂർ കോർപ്പറേഷൻ്റെ ട്രെഞ്ചിങ് ഗ്രൗണ്ടിലും തീപിടിച്ചിരുന്നു. പിന്നാലെയാണ് ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ തീപിടിച്ചത്.
Kerala News Today