Latest Malayalam News - മലയാളം വാർത്തകൾ

വീട്ടുജോലിക്കാരിയെ തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കിയ ദമ്പതികൾ പിടിയിൽ

A couple who beat the housemaid on the head and put her in a suitcase have been arrested

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ പിടിയിൽ. വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ഭർത്താവ് അഭിനേഷ് സാഗുവിനെയും അശ്വിനിയെയും പൊലീസ് റിമാൻഡ് ചെയ്തു. ഒക്ടോബർ ആദ്യമാണ് സേലം അവരംഗപാളയത്ത് നിന്ന് സുനൈനയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. റോഡിനോട് ചേർന്ന കലുങ്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ദുർഗന്ധം വന്നതോടുകൂടി സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് നാല് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

Leave A Reply

Your email address will not be published.