അങ്കമാലി പുളിയനം മില്ലുംപടി ഭാഗത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനലിനെ വീടിൻ്റെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യ സുമിയെ കട്ടിലിൽ പൊള്ളലേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസി ഓടിച്ചെന്ന് നോക്കിയപ്പോൾ വീട്ടിൽ തീപടരുന്നതാണ് കണ്ടത്. സനലും, സുമിയും അങ്കമാലി തുറവൂരിൽ അക്ഷയ സേവന കേന്ദ്രം നടത്തുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ രണ്ട് കുട്ടികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
