തൃശൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കാര്‍ യാത്രക്കാരനായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരണ്‍ കൃഷ്ണ(23) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശരണാണ് കാര്‍ ഓടിച്ചിരുന്നത്. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസാണ് കാറുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഓട്ടോറിക്ഷയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു.