Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി

Kerala News Today-തിരുവനന്തപുരം: വാമനപുരത്ത് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കമുകന്‍കുഴി സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസിനുള്ളിലാണ് താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ബാബു ബന്ധുക്കളുമായും മറ്റും ബന്ധം സൂക്ഷിച്ചിരുന്നില്ല.

ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി പറയുന്നു. എന്നാൽ ഒരു മണിയോടെയാണ് ബാബുവിൻ്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പോലീസിൽവിവരം അറിയിക്കുകയായിരുന്നു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.