ഹരിപ്പാട് ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടയിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം സ്വദേശി ഡി അനൂപ്(51) ആണ് മരിച്ചത്. ഓടയിലേക്ക് വീണ അനൂപിനെ രാത്രി ഒരു മണിയോടെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല. അപകടത്തിൽ അനൂപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാർത്തികപ്പളളി-കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്.