Latest Malayalam News - മലയാളം വാർത്തകൾ

കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

A 45-year-old man died of rat fever in Kollam

കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് രോഗം ഗുരുതരമായി മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയ നിത്യാനന്ദന് പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.