Latest Malayalam News - മലയാളം വാർത്തകൾ

കൊച്ചിയിൽ ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി 23കാരന്‍ ആത്മഹത്യ ചെയ്തു

A 23-year-old man committed suicide by jumping from the top of a bar hotel in Kochi

കൊച്ചിയിൽ ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോര്‍ജ്(23) ആണ് മരിച്ചത്. കൊച്ചി കടവന്ത്രയിലെ ബാറിന് മുകളില്‍ നിന്നാണ് ക്രിസ് ചാടിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുമെന്ന് അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.