പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തൻപറമ്പിൽ രാഹുലിനെ (38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു രാഹുൽ. കോട്ടയം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
#KERALA NEWS TODAY #KERALANEWSTODAY #keralanews പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാർത്ഥി അറസ്റ്റിൽ #keralanews


