Top News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഈ ഘട്ടത്തിൽ പെൻഷൻ വാങ്ങുന്നവരുടെ കയ്യിൽ കിട്ടുന്നത് 3600 രൂപയാണ്. ഈ മാസം വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ കയ്യിലെത്തുക. ഇനി പെൻഷൻ കുടിശിക ബാക്കി ഇല്ല. നേരത്തെ ബാക്കിയുണ്ടായിരുന്ന 5 ഗഡു കുടിശികയും തീർത്തുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബറിൽ തന്നെ ആരംഭിക്കുമെന്ന് നേരത്തെ മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

#KERALA NEWS TODAY #KERALANEWSTODAY #keralanews സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം തുടങ്ങി #keralanews