കോട്ടയം തലയോലപ്പറമ്ബില്‍ ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്ബ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തലയോലപ്പറമ്ബ് ചാലപ്പറമ്ബ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി തട്ടുകയായിരുന്നു. പിന്നാലെ റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ച് തന്നെ ആശ മരണത്തിന് കീഴടങ്ങി. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ തലയോലപ്പറമ്ബ് പൊലീസ് കേസെടുത്തു.
#KERALA NEWS TODAY #KERALANEWSTODAY #Accidentnews #keralanews ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു #Accidentnews #keralanews


