പാലക്കാട് കണ്ണാടിയിൽ കോൺഗ്രസ്സ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ MLA. കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ യോഗത്തിൽ ആണ് രാഹുൽ പങ്കെടുത്തത്. ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ ഇരിക്കയാണ് രാഹുൽ യോഗത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.യോഗത്തിലല്ല പങ്കെടുത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഷ്ട്രീയം ചർച്ച ചെയ്തു. പാർട്ടി നേതാക്കൾക്കൊപ്പം ഇരിക്കലും കൂടിയാലോചനകളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. പുറത്താക്കുന്നതുവരെ ഔദ്യോഗിക ഓഫിസുകളിലും കയറും. സസ്പെൻഷനിലാണെങ്കിലും ചുമതലകൾ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രവർത്തിക്കും. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
#KERALA NEWS TODAY #KERALANEWSTODAY സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു


