Top News

പൃഥ്വിയുടെ ‘വിലായത്ത് ബുദ്ധ’; ട്രെയിലർ ലോഞ്ച് നാളെ ലുലു മാളിൽ

ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ ലോഞ്ച് നാളെ നടക്കും. കൊച്ചി ലുലു മാളിൽ നാളെ വൈകീട്ട് 6.30നാണ് സിനിമയുടെ ട്രെയിലർ ലോഞ്ച് നടക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുക. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

ജിആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

#ENTERTAINMENT NEWS #ENTERTAINMENTNEWS പൃഥ്വിയുടെ ‘വിലായത്ത് ബുദ്ധ’; ട്രെയിലർ ലോഞ്ച് നാളെ ലുലു മാളിൽ