Top News

വയോധികനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

വയോധികനെ ആക്രമിച്ച കേസിൽ പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ഇടമൺ തേവർക്കുന്ന് എന്ന സ്ഥലത്തു പേഴുവിള വീട്ടിൽ 33 കാരനായ എബി പാപ്പൻ ആണ് പിടിയിലായത്. പരാതിക്കാരനായ വയോധികൻ പ്രതി എബി പാപ്പന്റെ വസ്തുവിലൂടെ വഴി നടക്കുന്നു എന്നാരോപിച്ചുളള തർക്കമാണ് സംഭവത്തിന് കാരണമായത്. വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും കൈവശം ഉണ്ടായിരുന്ന കത്താൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു പ്രതി.

#KERALA NEWS TODAY #KERALANEWSTODAY #keralanews വയോധികനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ #keralanews