തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുകയായിരുന്നു. ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 440 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പിന്നിൽ വലിയ ലഹരി സംഘമെന്നു പൊലീസ് പറഞ്ഞു. വില്പനയ്ക്കായി തിരുവനന്തപുരത്തെത്തിച്ചതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസും ഡാൻസാഫും അറിയിച്ചു.
#KERALA NEWS TODAY #KERALANEWSTODAY #keralanews തിരുവനന്തപുരത്ത് അര കിലോയോളം ലഹരി മരുന്നുമായി യുവാവ് പിടിയിൽ #keralanews