Top News

ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ പിൻവലിക്കാൻ സാധ്യത

https://kottarakaramedia.com/wp-content/uploads/2025/09/Untitled-design-72.jpg

ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നവംബർ 30ന് ശേഷമാകും പിഴ തീരുവ പിൻവലിക്കുക. കൊൽക്കത്തയിൽ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയും യുഎസും തമ്മിലുള്ള തുടർച്ചയായ ചർച്ചകളെക്കുറിച്ചും അനന്ത നാഗേശ്വരൻ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലെ സമീപകാല സംഭവ വികാസങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ പിഴ താരിഫ് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് അനന്ത നാഗേശ്വരൻ പറഞ്ഞു. “താരിഫുകളിൽ‌ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒരു പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

#NATIONAL NEWS #NATIONALNEWS #IndiavsUS #nationalnews ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ പിൻവലിക്കാൻ സാധ്യത #IndiavsUS #nationalnews