Latest Malayalam News - മലയാളം വാർത്തകൾ

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണ് ; അജു വർഗീസ്

I am against illegal drug use; Aju Varghese

കഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അജു വർഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരെ താരങ്ങൾ പിന്തുണച്ചതിനെ കുറിച്ച് തനിക്കറിയില്ല. ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറില്ലെന്നും അജു പ്രതികരിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ രംഗത്തെത്തിയിരുന്നു. ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. എന്നാലിപ്പോൾ ഈ പോസ്റ്റിന്റെ കമന്റ് സെക്ഷൻ പൂട്ടിയ നിലയിലാണ്. ഖാലിദ് റഹ്മാൻ്റെ സഹോദരനായ ഛായാഗ്രാഹകൻ ജിംഷി ഖാലിദിൻ്റെ പോസ്റ്റിന് കീഴിൽ നസ്‌ലൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ പിന്തുണ പങ്കിട്ടു.

Leave A Reply

Your email address will not be published.