പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണമെന്ന് നിർദ്ദേശം നൽകി. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടക്കുകയും ചെയ്തു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാഗാ അതിർത്തിയും പാകിസ്താൻ അടച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു. 240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണിതെന്ന് പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ നടപടി യുദ്ധ സമാനമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ പറഞ്ഞു.
