Latest Malayalam News - മലയാളം വാർത്തകൾ

തെരുവ് നായ ആക്രമണം ; പന്ത്രണ്ടുകാരിക്ക് ഗുരുതരമായി പരിക്കേറ്റു

Stray dog ​​attack; 12-year-old girl seriously injured

തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതരമായി പരിക്ക്. വയനാട് കണിയാമ്പറ്റയാണ് തെരുവ് നായയുടെ ആക്രമണത്തെ ഉണ്ടായത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് പാറക്കല്‍ നൗഷാദിന്‍റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.